
കൗണ്‍സിലുമായി ചേര്‍ന്നു രാവിലെ 10 മണി മുതല്‍ സംഘടിപ്പിക്കുന്ന ശ്രമദാനം ബോള്‍ട്ടന്‍ സൗത്ത് & വാക്ക്ഡണ്‍ എം പി യാസ്മിന്‍ ഖുറേഷി ഉദ്ഘാടനം നിര്‍വഹിക്കും. ജന പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ യൂണിറ്റ് / റീജിയനുകളില്‍ നിന്നുള്ള ഐഒസി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും പങ്കെടുക്കും.
രാജ്യ വ്യത്യാസമില്ലാതെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ബോധവല്‍കരിച്ചുകൊണ്ട് 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങില്‍ വച്ച് സംഘടിപ്പിക്കും. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കും.
ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കും. പരിപാടിയുടെ ഭാഗമായി 'ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിക്കും. 'സേവന ദിന'ത്തിന്റെ ഭാഗമാകുന്ന എല്ലാ അംഗങ്ങളെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് അറിയിച്ചു.
തദേശഭരണ സംവിദാനം, മലയാളി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള വിവിധ സംഘടനകള്‍, എന്‍ ജി ഒകള്‍ തുടങ്ങിയ കൂട്ടായ്മകളുമായി ചേര്‍ന്ന് വിവിവിധ ബോധവല്‍കരണ പരിപാടികള്‍, ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ട് മാരത്തോണ്‍ തുടങ്ങിയ കായിക പരിപാടികള്‍, മനുഷ്യ ചങ്ങല തുടങ്ങിയവയും 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെ ഭാഗമായി ഐഒസി (യുകെ) ~ കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ്ഏരിയയുടെ നേതൃത്വത്തില്‍ യുകെയിലാകമാനം സംഘടിപ്പിക്കും.
സ്ഥലം~ പ്ളേ പാര്‍ക്ക് പ്ളേഗ്രൗണ്ട്, പാര്‍ക്ക് ഫീല്‍ഡ് റോഡ്, ബോള്‍ട്ടണ്‍ ബിഎല്‍3 2ബിക്യു
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോമി കുര്യാക്കോസ്: 07776646163
ജിബ്സണ്‍ ജോര്‍ജ്: 07901185989
അരുണ്‍ ഫിലിപ്പോസ്: 07407474635
ബേബി ലൂക്കോസ്: 07903885676
ഹൃഷിരാജ്: 07476224232

Comments: